Post Category
ടെലി കൗണ്‍സിലിങ്ങ്
ആലപ്പുഴ: ക്വാറന്റൈനുമായി ബന്ധപ്പെട്ട് മാനസിക പിരിമുറക്കമനുഭവിക്കുന്നവര്ക്ക് ഭാരതിയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സേവനം ടെലി കൗണ്സിലിങ്ങിലുടെ ലഭിക്കും. വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൊറോണ ഭീതിയുള്ളവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസിനെയും പരീക്ഷയെയും കുറിച്ചോര്‍ത്ത് ടെന്‍ഷനുള്ള വിദ്യാര്‍ഥികള്‍ക്കും ജോലി, കുടുംബം തുടങ്ങി മറ്റു കാരണങ്ങളാല്‍ മാനസിക സമ്മര്ദ്ദമനുഭവിക്കുന്നവര്ക്കും കൗണ്‍സിലിംഗിനായി രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെ വിളിക്കാം. ഫോണ്‍ 9747082571, 9497466150, 9495143180
date
- Log in to post comments