Skip to main content

ജൈവ വൈവിധ്യങ്ങളുടെ ഉപയോഗം : സംരംഭകര്‍ ജൈവ വൈവിധ്യ ബോര്‍ഡുമായി ബന്ധപ്പെടണം

 

ജൈവ വൈവിധ്യ ചട്ടങ്ങള്‍ അനുശാസിക്കും പ്രകാരം ജൈവ വിഭവങ്ങള്‍ വാണിജ്യ തോതില്‍ ശേഖരിക്കുന്ന സംരംഭകര്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡുമായി ഉടനെ ബന്ധപ്പെടണമെന്നു മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

2002, 2004 വര്‍ഷങ്ങളിലെ ജൈവവൈവിധ്യ നിയമവും ചട്ടവും 2008 ലെ സംസ്ഥാന ജൈവവൈവിധ്യ ചട്ടവുമനുസരിച്ച് കേരളത്തിലെ ജൈവസമ്പത്തുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അനുമതി നേടണം.  പാരമ്പര്യ വൈദ്യന്മാര്‍, കര്‍ഷകര്‍ തുടങ്ങിയവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  2008 ലെ സംസ്ഥാന ജൈവവൈവിധ്യ ചട്ടം അനുശാസിക്കുംവിധമുള്ള ഫോറം ഒന്നില്‍ ജൈവ വിഭവങ്ങളുടെ വാണിജ്യ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പൂരിപ്പിച്ച് ഉടനെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിലേക്കയക്കണം.  ഈ ഫോറത്തിന്റെ മാതൃക ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ (www.keralabiodiversity.org) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ജൈവസമ്പത്തുക്കള്‍ വാണിജ്യ തോതില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധ വ്യവസായങ്ങള്‍, വനവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍, ഫല സംസ്‌കരണശാലകള്‍, സുഗന്ധ വ്യഞ്ജന വ്യവസായങ്ങള്‍, മറ്റ് കാരഷിക -ജൈവ വ്യവസായങ്ങള്‍ എന്നിവയും, ജൈവ വിഭവങ്ങളെ വാണിജ്യ തോതില്‍ ഉപയോഗപ്പെടുത്തുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് ബോഡികള്‍ എന്നിവയും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.  ഫോറങ്ങള്‍ പൂരിപ്പിച്ച് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍ -14, ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695011 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്.

പി.എന്‍.എക്‌സ്.754/18

 

 

date