Skip to main content

കോവിഡ്: 3.50 ലക്ഷം തയ്യൽ തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വീതമുളള ധനസഹായം 3.50 ലക്ഷം തൊഴിലാളികൾക്ക് 30 കോടി 50 ലക്ഷം രൂപ വിതരണം ചെയ്തു. ധനസഹായത്തിന് ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത തൊഴിലാളികൾ www.tailorwelfare.in  എന്ന വെബ്‌സൈറ്റ് മുഖേന ബാങ്ക് പാസ്സ് ബുക്ക് ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചിട്ട് ധനസഹായം ലഭ്യമാകാത്ത തൊഴിലാളികൾ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർപേഴ്‌സൺ ജി.രാജമ്മ അറിയിച്ചു.
പി.എൻ.എക്സ്. 2096/2020

date