ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 16 പ്രവാസികള്‍ 16 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍
അബുദാബി, ദോഹ, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കണ്ണൂര്‍, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ (ജൂണ്‍ 9) ജില്ലയിലെത്തിയത് 16 പാലക്കാട് സ്വദേശികള്‍. ഇവര്‍ എല്ലാവരും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 3 പേരും ദോഹയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 7 പേരും ബഹറിനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 6 പേരുമാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1193 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1193 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 480 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
713 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
150 പ്രവാസികള്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി
ജില്ലയില്‍ ഇതുവരെയായി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത് 150ലേറെ പ്രവാസികള്‍. ജില്ലയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍, സ്വകാര്യ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയിരിക്കുന്നത്.
- Log in to post comments