Skip to main content

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപേക്ഷകള്‍ ട്രേഡ് യൂണിയനുകള്‍ മുഖേന

 

കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരമാവധി അംഗീകൃത ട്രേഡ് യൂണിയനുകള്‍ മുഖേന സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫയല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഓഫീസ് സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും പരമാവധി ഫോണ്‍ മുഖേനയുള്ള അന്വേഷണം നടത്തുകയും ചെയ്യണം. ഫോണ്‍-9746089138, 8921078545, 0491 2546873.  

date