Post Category
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പാലക്കാട് താലൂക്ക് തല കമ്മിറ്റി രൂപീകരിച്ചു
മഴക്കാലത്തോടനുബന്ധിച്ചുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പാലക്കാട് താലൂക്ക് തല കമ്മിറ്റി രൂപീകരിച്ചു. പാലക്കാട് തഹസില്‍ദാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധസംഘടനകളിലെ പ്രതിനിധികളും പങ്കെടുത്തു. ചെയര്‍മാനായി പാലക്കാട് തഹസില്‍ദാരെയും കോ-ഓഡിനേറ്ററായി എ.കെ.ഫിര്‍ദോസിനേയും കണ്‍വീനറായി അഭിലാഷിനേയും തിരഞ്ഞെടുത്തു.
date
- Log in to post comments