Post Category
കൊറോണ ബോധവത്കരണ സൈക്കിള്‍ റാലി മന്ത്രി ജി സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്തു
ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സൈക്കിൾ ക്ലബ് സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്. റാലിയുടെ ജില്ലാതല ഫ്ലാഗ്ഗ് ഓഫ് കർമം പൊതുമരാമത്തു-രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ലോക സൈക്കിൾ ദിനത്തിനോടനുബന്ധിച്ച് 5 വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഞായറാഴ്ച റാലി സമാപിക്കും. എസ് ഡി കോളേജിന് മുൻപിൽ വെച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ ജില്ലാ സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റ് വി ജി വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ സൈക്കിൾ ക്ലബ് പ്രസിഡന്റ് ജയ്മോൻ കോര, സെക്രട്ടറി ഷിബു ഡേവിഡ് എന്നിവർ സന്നിഹിതരായി.
date
- Log in to post comments