ചാവക്കാട് നഗരസഭയിലെ 21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ
മണത്തല വില്ലേജ് ഉൾപ്പെടുന്ന ചാവക്കാട് നഗരസഭയിലെ 21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 4 വരെയും 16 മുതൽ 32 വരെയുമുള്ള വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. കോവിഡ് 19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലോ ജില്ലയ്ക്കുള്ളിലോ ആയി തീർച്ചപ്പെടുത്തുന്ന നിയന്ത്രിത മേഖലകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. വാർഡുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ടെയ്ൻമെന്റ് സോൺ തിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇതിനു വേണ്ട നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്നത്.
നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ജൂൺ 30 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ നിർബന്ധമാക്കി. അവശ്യ സേവനങ്ങൾ മാത്രമാണ് ഇവിടെ അനുവദിക്കുക. ആശുപത്രികളിൽ പോകുന്നവർ കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണെന്ന കാര്യം അവിടെ കൃത്യമായി അറിയിക്കണം.
കണ്ടെയൻമെന്റ് സോണുകളിൽ നിന്നും മറ്റു ജില്ലകളിലേക്ക് പോകുന്നവർ ദിശ ഹെൽപ് ലൈനിൽ (1056, 0471 2552056) വിളിച്ച് വിവരം പറയേണ്ടതും അവിടെ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുമാണ്. കണ്ടെയ്ൻമെന്റിൽ നിന്നും ജോലിക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് അവധി എടുക്കേണ്ടതാണ്. അവധി ലഭ്യമല്ലെങ്കിൽ ദിശ ഹെൽപ് ലൈനിൽ അറിയിക്കാം.
- Log in to post comments