ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ :കേരള ഗവണ്മെന്റിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. തരിശു നിലങ്ങളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 11ആം വാർഡിൽ വട്ടത്തറ പുരയിടത്തിൽ രാവിലെ 11.30ന് ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വിഭാഗവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേർന്ന് 20 ഏക്കർ തരിശുനിലം പഞ്ചായത്തിലെ 13 വാർഡുകളിലായി ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കൂലിപ്പുരക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ്കുമാരി, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments