Skip to main content

പോക്‌സോ നിയമം: മാധ്യമ ശില്പശാല നാളെ 

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുളള പോക്‌സോ നിയമം 2012 സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ് ക്ലബും സംയുക്തമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി മാര്‍ച്ച് രണ്ടിന്  ശില്പശാല സംഘടിപ്പിക്കുന്നു. കോട്ടയം പ്രസ് ക്ലബ് ഹാളില്‍ രാവിലെ 10ന് ജസ്റ്റിസ് കെ.ടി തോമസ് ശില്പശാല ഉദ്ഘാടനം ചെയ്യും. ഐ.ആന്‍ഡ് പിആര്‍ഡി ഡയറക്ടര്‍ ടി.വി സുഭാഷ് അദ്ധ്യക്ഷത വഹിക്കും. പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍റഷീദ്, മാധ്യമ പ്രവര്‍ത്തകരായ ചെറുകര സണ്ണി ലൂക്കോസ്, ഷാലു മാത്യു എന്നിവര്‍ സംസാരിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ് ആമുഖ പ്രഭാഷണം നടത്തും.  

തുടര്‍ന്ന് നടക്കുന്ന ശില്പശാലയില്‍ 'പോക്‌സോ നിയമം: മാധ്യമ കാഴ്ചപ്പാട്' എന്ന വിഷയം ദ ഹിന്ദു റസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായരും 'പോക്‌സോ നിയമം: നടത്തിപ്പിലെ വെല്ലുവിളികള്‍' എന്ന വിഷയം പ്രമുഖ അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളും അവതരിപ്പിക്കും. 'ബാലാവകാശ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക്' എന്ന വിഷയം ബാലാവകാശ കമ്മീഷനംഗം എം.പി ആന്റണിയും 'പുനരധിവാസവും വെല്ലുവിളികളും' എന്ന വിഷയം ബാലാവകാശ കമ്മീഷനംഗം സി. ജെ ആന്റണിയും അവതരിപ്പിക്കും. പോക്‌സോ നിയമവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി. കെ രാജഗോപാല്‍ അവലോകനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയും സമാപന സമ്മേളനവും ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീക്ക് മുഖ്യപ്രഭാഷണം നടത്തും. 'പോക്‌സോ നിയമവും ബാലാവകാശ സംരക്ഷണവും: ജില്ലയിലെ പ്രശ്‌നങ്ങളും പരിഹാരവും' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം മേധാവി ഡോ. വര്‍ഗീസ് പി പുന്നൂസ് മോഡറേറ്ററായിരിക്കും. 

 

ഡി.സി.ആര്‍.ബി ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഗോപാലകൃഷ്ണന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി. ജെ ബിനോയ്, സാമൂഹ്യ പ്രവര്‍ത്തക അഡ്വ. അനിലാ ജോര്‍ജ്ജ്, മംഗളം ന്യൂസ് എഡിറ്റര്‍ ഇ. പി  ഷാജുദ്ദീന്‍, ദീപിക ന്യൂസ് എഡിറ്റര്‍ ജിമ്മി ഫിലിപ്പ്, ശിശുക്ഷേമ സമിതി അംഗം ബിജി കുര്യന്‍, വനിത സെല്‍ സി.ഐ കെ. ജെ ഫിലോമിന, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം അഡ്വ. രാജി പി ജോയ്, അമൃത ടി.വി ചീഫ് റിപ്പോര്‍ട്ടര്‍ എം. ശ്രീജിത്ത്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി സനല്‍ കുമാര്‍ നന്ദിയും പറയും. 

 

date