ജില്ലയിൽ നിന്നും ഇന്ന് മടങ്ങിയത് 299 അതിഥി തൊഴിലാളികൾ.
ജില്ലയിൽ നിന്നും ഇന്ന് ( ജൂൺ 13) 299 അതിഥി തൊഴിലാളികൾ കൂടി സ്വദേശത്തേക്ക് മടങ്ങി. കോഴിക്കോട് - ദിബ്രുഗാർ (ആസ്സാം) ട്രെയിനിൽ വൈകീട്ട് മൂന്നിന് വെസ്റ്റ് ബംഗാളിലേക്ക് 267 പേർ, ആസ്സാമിലേക്ക് 32 പേർ ഉൾപ്പെടെ 299 അതിഥി തൊഴിലാളികളാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് തിരിച്ചത്.
താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ എത്തിച്ച് തൊഴിലാളികളുടെ ശരീരതാപനില പരിശോധിച്ച് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നൽകിയിട്ടുണ്ട്.
ജില്ലയിൽ നിന്നും ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 15508 അതിഥി തൊഴിലാളികൾ.
ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ഇതുവരെ നാട്ടിലേക്ക് മടങ്ങിയത് 15508 അതിഥി തൊഴിലാളികൾ. മെയ് ആറ് മുതൽ ഇന്ന് (ജൂൺ 13) വരെയുള്ള ദിവസങ്ങളിൽ 30 ഓളം ട്രെയിനുകളിലായി ഒഡീഷ, ഉത്തർപ്രദേശ്, ജാർഖണ്ഡ് , രാജസ്ഥാൻ, ബീഹാർ, ഉത്തരാഖണ്ഡ്, ചത്തീസ്ഖണ്ഡ്, ത്രിപുര
മദ്ധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ, ആസ്സാം എന്നിവടങ്ങളിലേക്കാണ് തൊഴിലാളികൾ മടങ്ങിയത്.
- Log in to post comments