Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 15/6/20 ബുള്ളറ്റിൻ - 6.30 PM

•     ജില്ലയിൽ ഇന്ന് 13  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

•    ജൂൺ 13 ന്  കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി, ഖത്തർ  കൊച്ചി വിമാനത്തിലെത്തിയ 27  വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂൺ 12 നു മുംബൈ കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, 25 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, കൂടാതെ  31 വയസ്സുള്ള രാജസ്ഥാൻ സ്വദേശി. ഇദ്ദേഹം ഐ എൻ എച്ച് എസ് സഞ്ജീവനിയിലാണ് ചികിത്സയിലുള്ളത്. 

•     ജൂൺ 2 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള ഉദയംപേരൂർ  സ്വദേശിനി, മെയ് 31 ലെ നൈജീരിയ - കൊച്ചി  വിമാനത്തിലെത്തിയ 49 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 5 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സ് രാമമംഗലം സ്വദേശി, ജൂൺ 4 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, അതേ വിമാനത്തിലെത്തിയ 31 വയസ്സുള്ള ഏലൂർ സ്വദേശി, 52 വയസ്സുള്ള ചേരാനെല്ലൂർ സ്വദേശി, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ജൂൺ 4 ന് ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 25  വയസുള്ള കടവൂർ സ്വദേശി എന്നിവർക്ക്  ഇന്ന് രോഗം സ്ഥിരീകരിച്ചു   

•    കൂടാതെ ജൂൺ 12 നു കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള കൊല്ലം സ്വദേശി, ജൂൺ 13 ന് കുവൈറ്റ് കൊച്ചി 53 വയസ്സുള്ള കൊല്ലം സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ച്  ജില്ലയിൽ  ചികിത്സയിലുണ്ട്.

•    മെയ് 29 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള വടവുകോട് സ്വദേശി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി എന്നിവർ രോഗമുക്തി നേടി.

•    ഇന്ന് 846 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്.  ഇതിൽ  9834 പേർ വീടുകളിലും, 603 പേർ കോവിഡ് കെയർ സെന്ററുകളിലും, 1200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  
    കളമശ്ശേരി മെഡിക്കൽ കോളേജ്- 6
    സ്വകാര്യ ആശുപത്രികൾ - 5 

•    വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 13 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
    കളമശ്ശേരി മെഡിക്കൽ കോളേജ്- 4
    പറവൂർ താലൂക്ക് ആശുപത്രി- 2
    സ്വകാര്യ ആശുപത്രികൾ - 7

•    ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 122 ആണ്.
    കളമശ്ശേരി മെഡിക്കൽ കോളേജ് – 52 
    കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2   
    മൂവാറ്റുപുഴ ജനറൽ ആശുപത്രി-3
    അങ്കമാലി അഡ്ലക്സ്-32 
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 5
    സ്വകാര്യ ആശുപത്രികൾ - 28 

•     ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 83 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 78 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 5 പേരുമാണ് ചികിത്സയിലുള്ളത്.  

•    ഇന്ന് ജില്ലയിൽ നിന്നും 114 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 157 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13      എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 305 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    ഇന്ന് 221 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 66 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•    ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 356 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 41 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.   

•    വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 3521 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 224 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു .കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 26 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 16 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

ജില്ലാ കളക്ടർ, 
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

date