Skip to main content

കോവിഡ് 19: പ്രതിരോധം ഇന്നും നാളെയും പച്ചക്കറി-മത്സ്യ മാർക്കറ്റുകൾ അണുവിമുക്തമാക്കും

തൃശൂർ കോർപ്പറേഷന് കീഴിലുള്ള ശക്തൻ നഗറിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ ചൊവ്വ (ജൂൺ 16), ബുധൻ (ജൂൺ 17) ദിവസങ്ങളിലായി അണുവിമുക്തമാക്കണമെന്ന ജില്ലാഭരണകൂടത്തിന്റെ തീരുമാനം കർശനമായി നടപ്പിലാക്കാൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന തൃശൂർ കോർപ്പറേഷൻ കോവിഡ്-19 പ്രതിരോധ പ്രവർത്തന അവലോകന യോഗം തീരുമാനിച്ചു. അരിയങ്ങാടി, നായരങ്ങാടി പരിസരത്തേയ്ക്ക് ചരക്ക് ഇറക്കാൻ വരുന്ന എല്ലാ ലോറികളും അണുവിമുക്തമാക്കാനും ഡ്രൈവറും ക്ലീനറും ഉൾപ്പെടെ വണ്ടിയിലുള്ളവർ ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രം മാർക്കറ്റിനുള്ളിലേയ്ക്ക് കടക്കാനും യോഗത്തിൽ നിർദ്ദേശം ഉയർന്നു. മേയർ അജിത ജയരാജന്റെ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എൽ.റോസി, ശാന്ത അപ്പു, സി.ബി. ഗീത, ഡി.പി.സി. മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവർ പങ്കെടുത്തു.

date