Post Category
മത്സ്യ കുഞ്ഞുങ്ങൾക്കായി അപേക്ഷിക്കാം
നാട്ടിക ഗ്രാമ പഞ്ചായത്തിലെ മത്സ്യ കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ അപേക്ഷകന്റെ ആധാർ കാർഡ,് റേഷൻ കാർഡ്, നികുതി രസീത് എന്നിവയുടെ പകർപ്പുകൾ സഹിതം നാട്ടിക പഞ്ചായത്തിലോ വാർഡ് മെമ്പർമാർ മുഖേനയോ എത്തിക്കേണ്ടതാണ്. ജൂൺ 18 ാം തിയ്യതി വരെ അപേക്ഷ സ്വീകരിക്കും. അര സെന്റിന് മുകളിലുള്ള കുളങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം.
date
- Log in to post comments