Skip to main content

മലപ്പുറം ജില്ലയില്‍ പത്ത് പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്നലെ (ജൂണ്‍ 15) രോഗമുക്തരായി. മെയ് 22 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി 45 വയസുകാരന്‍, മെയ് 26 ന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി പുളിക്കല്‍ക്കടവ് സ്വദേശിനി 25 വയസുകാരി, ജൂണ്‍ രണ്‍ിന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായ തലക്കാട് പുല്ലൂര്‍ സ്വദേശി 68 വയസുകാരന്‍, ജൂണ്‍ മൂന്നിന് രോഗബാധയെ തുടര്‍ന്ന് ഐസൊലേഷനിലായവരായ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 36 വയസുകാരന്‍, പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 വയസുകാരന്‍, പാണ്‍ിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 വയസുകാരന്‍, മലപ്പുറം മേല്‍മുറി - 27 സ്വദേശി 38 വയസുകാരനായ ബി.എസ്.എഫ് ജവാന്‍, ജൂണ്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച എയര്‍ ഇന്ത്യ ജീവനക്കാരനായ കോഴിക്കോട് സ്വദേശി 31 വയസുകാരന്‍, താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി 60 വയസുകാരന്‍, ജൂണ്‍ അഞ്ചിന് രോഗബാധിതനായി ചികിത്സയിലായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
(എം.പി.എം 2216/2020)
 

date