Post Category
അന്യത്ര സേവനം; അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലാ പഞ്ചായത്തിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലെ നിലവിലുളള ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടുവാന്‍ അര്‍ഹതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നവരായിരിക്കണം. വിശദമായ ബയോഡാറ്റയും വകുപ്പില്‍ നിന്നുളള നിരാക്ഷേപ പത്രവും കെ.എസ്.ആര് പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരമുളള ഫോമും സഹിതം ജൂണ്‍ 30-ന് വൈകിട്ട് അഞ്ചിനം ജില്ലാ പഞ്ചായതത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8848915115
date
- Log in to post comments