Skip to main content

കുട്ടികളുടെ വാഹന ഉപയോഗത്തിനെതിരെ പരിശോധന കര്‍ശനമാക്കും

    എറണാകുളം: കുട്ടികളുടെ ഗതാഗത നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനായി ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി കര്‍ശനമാക്കും. എ.ഡി.എം സാബു കെ. ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സിലില്‍ കുട്ടികളുടെ വാഹന ദുരുപയോഗം തടയാന്‍ പെരുമ്പാവൂരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹാപ്പി ട്രാഫിക് പദ്ധതിയുടെ മാതൃകയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതിനായി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 
    റോഡിലെ അപകട സാധ്യത കണക്കിലെടുത്ത് കുസാറ്റ് ജംഗ്ഷനിലെ യൂ ടേണ്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരായ ബാബു ജോണ്‍, കെ. മനോജ് കുമാര്‍, ജി. അനന്തകൃഷ്ണന്‍, പോലീസ്, പി.ഡബ്ല്യു.ഡി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date