Skip to main content

താലുക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

 

 

 

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വടകര, കൊയിലാണ്ടി കോഴിക്കോട് താലൂക്കുകളില്‍ യഥാക്രമം ജൂണ്‍ 19, 22, 23  തീയ്യതികളില്‍  താലുക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്  നടത്തും.  അദാലത്തില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ തൊട്ടടുത്തുള്ള അക്ഷയ സെന്ററില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. വടകര, കൊയിലാണ്ടി , കോഴിക്കോട് താലൂക്ക് പരിധിയിലുളളവര്‍ക്ക് യഥാക്രമം ജൂണ്‍  18, 21, 22  എന്നീ ദിവസങ്ങളില്‍ ഉച്ച 12 മണി വരെ രജിസ്ട്രേഷന്‍  നടത്താം.  അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി നല്‍കാന്‍ സന്നദ്ധരായ പൊതുജനങ്ങളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ഫോണ്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുകയും പരാതി രേഖപ്പെടുത്തുകയും ചെയ്യണം.  അക്ഷയ സെന്റര്‍ ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയ സെന്ററില്‍ അദാലത്ത് ദിവസം ഹാജരായാല്‍ മതിയാകും. ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്.  ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ്  ഉദ്യോഗസ്ഥര്‍ അടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date