Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷ ബുധനാഴ്ചകളില്‍ മാത്രം

റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് ഇതുവരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ ബാക്കിയുള്ളരുടെ അപേക്ഷ ഇനി മുതല്‍ ബുധനാഴ്ചകളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ താമസ/ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പുകള്‍, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ ആയത് തെളിയിക്കുന്നതിനുള്ള  രേഖകള്‍ സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
പി എന്‍ സി/500/2018 
 

date