Skip to main content

ഇന്ന് 7 കേസുകൾ രജിസ്റ്റർ ചെയ്തു

 

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് (ജൂൺ 16)  വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 7 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 7 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങളും പിടിച്ചെടുത്തു. കണ്ടേയ്‌ൻമെന്റ്  സോണുകളിൽ സമയപരിധി കഴിഞ്ഞ് കടകൾ പ്രവർത്തിച്ചതിനും നിരീക്ഷണ കാലാവധി പൂർത്തിയാകും മുൻപ് പുറത്ത് ഇറങ്ങിയതിനുമാണ്  കേസുകൾ രജിസ്റ്റർ ചെയ്തത്.

 മാസ്ക് ധരിക്കാത്ത 25 പേർക്കെതിരെ കേസ് 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 25 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
 

date