Skip to main content

അന്താരാഷ്ട്ര യോഗ ദിനം: ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

 

 

 

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന് 'യോഗ ഒരു ജീവിതചര്യ' എന്ന വിഷയത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് 'യോഗ ഒരു ചികിത്സാ ശാസ്ത്രം' എന്ന വിഷയത്തിലുമാണ് മത്സരം.  ഉപന്യാസങ്ങള്‍ idykerala2020@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂണ്‍ 18 ന് വൈകീട്ട് ആറ്  മണിക്കകം  അയച്ചു കൊടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

 

date