Skip to main content

ജില്ലയില്‍ ഇ-ഹെല്‍ത്ത് രജിസ്ട്രേഷന്‍ ആരംഭിച്ചു

    ആരോഗ്യ മേഖലയിലെ എല്ലാ സേവനങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി ഏകോപിപ്പിക്കുന്നതിനുള്ള ഇ-ഹെല്‍ത്ത് പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. പറക്കോട് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ് വാര്‍ഡ് കൗണ്‍സിലര്‍ അലാവുദീന്‍റെ ആധാര്‍ കാര്‍ഡ് സ്കാന്‍ ചെയ്ത് ഇ-ഹെല്‍ത്ത് രജിസ്ട്രേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ആദ്യഘട്ടം എല്ലാവരുടെയും ആധാര്‍ രജിസ്ട്രേഷനാണ്. ഇതിനായി വാര്‍ഡ് തലത്തില്‍ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആദ്യത്തെ ക്യാമ്പാണ് പറക്കോട് നടന്നത്. എല്ലാവരുടെയും ആരോഗ്യ സംബന്ധമായ വിശദാംശങ്ങള്‍ ശേഖരിച്ച് കേന്ദ്രീകൃത സെര്‍വറില്‍ സൂക്ഷിക്കുക വഴി ആരോഗ്യ സേവനങ്ങള്‍ കുറ്റമറ്റരീതിയില്‍ നല്‍കാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, കൗണ്‍സിലര്‍മാരായ എസ്.ബിനു, മണിയമ്മ, ബിന്ദുകുമാരി, രാജി ചെറിയാന്‍, സനല്‍കുമാര്‍, റീന സാമുവല്‍, ശോഭ തോമസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡി.ശശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍   അശോക് കുമാര്‍, എ.സുനില്‍കുമാര്‍, ടെക്നിക്കില്‍ അസിസ്റ്റന്‍റ് അനില്‍ കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
                                                   (പിഎന്‍പി 524/18)

date