Skip to main content

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19 ന്

     ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ വായനാപക്ഷാചരണം സംഘടിപ്പിക്കും. ജില്ലാ ഭരണകൂടവും ലൈബ്രറി കൗണ്‍സിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം 19 ന് കളക്‌ട്രേറ്റില്‍ നടക്കും. പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തും. പരിപാടികള്‍ സംബന്ധിച്ച ആലോചനായോഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. സംസ്ഥാനതല ഉദ്ഘാടം 19 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
 

date