വായനദിന-മാസാചരണം ഡിജിറ്റല്‍ സംവിധാനത്തില്‍
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്ഥം വായനദിന മാസാചരണം ജൂണ്‍ 19 മുതല്‍ ഒരുമാസകാലയളവില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംഘടിപ്പിക്കും. വായനദിന മാസാചരണത്തിന് തുടക്കംകുറിച്ച് ജൂണ്‍ 19 ന് ഉച്ച കഴിഞ്ഞ് മൂന്നിന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കുട്ടികളില്‍ വായന ഒരു ശീലമാക്കാനും അതിലൂടെ അവരുടെ ക്രിയാത്മകതയും, കര്‍മശേഷിയും വളര്‍ത്തി അറിവിലൂടെ ശാക്തീകരിക്കുന്നതിന് വായനദിന മാസാചരണം വഴിയൊരുക്കും. സംസ്ഥാന സര്‍ക്കാര്‍, നീതി ആയോഗ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്, വിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, വിക്ടേഴ്സ് ചാനല്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വായനദിന മാസാചരണം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കിയിട്ടുള്ളത്. www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന് വീട്ടില്‍ ഇരുന്നുതന്നെ വായനദിന പ്രതിജ്ഞ ചൊല്ലുകയും, ക്വിസ്, പ്രസംഗം, ഉപന്യാസം, കഥപറച്ചില്‍, ചിത്രരചന, പദ്യപാരായണം തുടങ്ങിയ മല്‍സരങ്ങളില്‍ പങ്കാളികളാകുകയും ചെയ്യും. ഇതോടനുബന്ധിച്ച് രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാര് പങ്കെടുക്കുന്ന വെബിനാറുകളിലും നടക്കും.
(പിഎന്‍പി 2627/20)
- Log in to post comments