Post Category
ചാരായം പിടിച്ചെടുത്തു
മല്ലപ്പള്ളി എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കുന്നന്താനം വില്ലേജിലെ പുളിന്താനത്ത് ചാരായം വാറ്റി വീട്ടില്‍ സൂക്ഷിച്ചിരുന്ന വെള്ളംപൊയ്കയില്
ബാബുമോന് എന്നു വിളിക്കുന്ന അജീഷ്മോനെതിരേ കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു ലിറ്ററോളം ചാരായം നിര്‍മാണം നടന്നുവരുന്ന വീട്ടില്‍ നിന്നും കണ്ടെടുത്തു.
സിവില്‍ എക്സൈസ് ഓഫീസര്‍ അജിത്ത് ജോസഫ്, മനീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മല്ലപ്പള്ളി സര്‍ക്കിള്‍ ഓഫീസ്:0469-2682540,9400069470; മല്ലപ്പള്ളി റേഞ്ച് ഓഫീസ്:0469-2683222,9400069480 എന്നീ നമ്പരുകളില്‍ അറിയിക്കാം.
date
- Log in to post comments