Skip to main content

ഫെസിലിറ്റേറ്റര്‍ നിയമനം

 

 

കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള മേലുകാവ്, പുഞ്ചവയല്‍, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ പരിധിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. 

 

     പുലിക്കുന്ന്, എരുത്വാപ്പുഴ, കോസടി, ഇടക്കുന്നം, വല്ല്യൂഴം, അതിരമ്പുഴ ഇന്ദിരപ്രിയദര്‍ശനി കോളനി, കുറിഞ്ഞിപ്ലാവ്, എള്ളുമ്പുറം കാഞ്ഞിരം കവല എന്നിവിടങ്ങളിലാണ് പഠനമുറികള്‍ ആരംഭിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. 

 

യോഗ്യത - ഡിഗ്രി, ബി.എഡ്. കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് പ്രാവീണ്യം അഭികാമ്യം. താത്പര്യമുളളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും യോഗ്യത, ജാതി, പ്രവൃത്തി പരിചയം, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം കാഞ്ഞിരപ്പള്ളി ഐറ്റിഡിപി ഓഫീസില്‍ ജൂണ്‍ 30നകം തപാലില്‍ ലഭ്യമാക്കണം. ഫോണ്‍:  04828202751

date