Skip to main content

വായനാദിന പരിപാടികള്‍ക്ക് തുടക്കമായി

 

 

 

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ കോഴിക്കോട് ഘടകത്തിന്റെ വായനാദിന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.മുരളീധരന്‍ എം.പി. നിര്‍വഹിച്ചു. കേരളം സാക്ഷരതയില്‍ രാജ്യത്തിന്റെ നെറുകയിലെത്തിയതിന് അസ്ഥിവാരമിട്ടത് സ്വന്തം നിലയില്‍ സംസ്ഥാനത്തെ നഗര ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റേയും  ഗ്രന്ഥശാലകളുടേയും സന്ദേശം പ്രചരിപ്പിച്ച പി.എന്‍. പണിക്കരായിരുന്നുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സാക്ഷരതയുടെ  നിര്‍വചനം നവീനമായ അറിവുകള്‍ സ്വായത്തമാക്കുന്നതിലേക്ക് കൂടി വിപുലമാക്കപ്പെട്ട ഇക്കാലത്ത് പി.എന്‍. പണിക്കരെ പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി അധ്യക്ഷത വഹിച്ചു.  ജില്ലാ ജഡ്ജ് കെ സോമന്‍ മുഖ്യാതിഥിയായി. സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.എം.എഫ് ആന്റോ എസ്‌ജെ, ഹെഡ്മാസ്റ്റര്‍ പി.ടി ജോണി എന്നിവരെ കെ.മുരളീധരന്‍ എം.പി പൊന്നാട അണിയിച്ച് ആദരിച്ചു. പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.എം.രാജന്‍, തോമസ് മാത്യൂ, ഡോ.ജോഷി ആന്റണി, എം.ടി സേതുമാധവന്‍ സംസാരിച്ചു.

 

date