ജില്ല പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്നു
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി രണ്ടാം വര്‍ഷമായ 2018-19 ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് പ്രാരംഭം കുറിക്കുന്നതിനായി ചേര്‍ന്ന
വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് ടെറസ് ഗാര്‍ഡനില്‍ പി.ടി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ബി.എ. അബ്ദുള്‍ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് ഡോളി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ് സാമ്പത്തിക വിശകലനം
നടത്തി. വികസന ഫണ്ട് 52,09,95,200/- രൂപയും മെയിന്റനന്‍സ് ഗ്രാന്റ് 59,44,70,000/-രൂപയുമാണ് ഈ സാമ്പത്തിക വര്‍ഷത്തേക്കുളള വിഹിതം. ആരോഗ്യ വിദ്യാഭ്യാസ
സമിതി ചെയര്മാന് ജാന്‍സി ജോര്‍ജ്, പൊതുമരാമത്ത് സമിതി ചെയര്മാന് സി.കെ. അയ്യപ്പന്‍കുട്ടി, ക്ഷേമകാര്യ സമിതി ചെയര്മാന് പി.എസ്. ഷൈല, ജില്ലാ പഞ്ചായത്തംഗങ്ങളായ അയ്യമ്പിളളി ഭാസ്കരന്, റോസ് മേരി ലോറന്‍സ്, സാംസണ്
ചാക്കോ, ബേസില്‍ പോള്‍, ഷീബ ജോസ്, സോന ജയരാജ്, കെ.വൈ.ടോമി, എ.പി.സുഭാഷ്, ജോളി ബേബി, സരള മോഹന്‍, കെ.റ്റി. അബ്രഹാം, റസിയ റഹ്മത്ത്, അനിത ഷീലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗൗരി
വേലായുധന്, കെ.കെ. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ബാബു നന്ദി രേഖപ്പെടുത്തി. ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച
നടത്തി കരട് പദ്ധതി നിര്‍േദശങ്ങള്‍ രേഖപ്പെടുത്തി.
- Log in to post comments