വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം: ബോധവത്കരണ പരിപാടി ഇന്ന് ( മാര്‍ച്ച് 3)
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ സ്വച്ഛത ആക്ഷന്‍ പദ്ധതിപ്രകാരം വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയാണ്.
പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരിയില്‍ മാര്‍ച്ച് 3ന് വിനോദസഞ്ചാരികള്‍ക്കായുള്ള ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കുന്നു. ശുചിത്വത്തെക്കുറിച്ചുള്ള തെരുവ് നാടകവും ഫ്‌ളാഷ്‌മോബും ഉള്‍പ്പെടുന്നതാണ് ബോധവത്കരണപരിപാടി. മാര്‍ച്ച് നാലിന് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമകള്‍, ടാക്‌സി-ഓട്ടോഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഫോര്‍ട്ടുകൊച്ചി കല്‍വത്തി റോഡിലെ ഗ്രീനിക്‌സ് വില്ലേജില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് പരിപാടി.
- Log in to post comments