ജില്ലയില്‍ ഇന്ന് 6 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 6 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1. ജൂണ്‍ 7ന് ഡല്‍ഹിയില്‍ നിന്നെത്തിയ പൈനാവ് സ്വദേശിനി (27). ഭര്ത്താവിനോടൊപ്പം പൈനാവ് കെ.വി ക്വാര്ട്ടേഴ്സിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
2.ജൂണ്‍ 10ന് ചെന്നൈയില്‍ നിന്നെത്തിയ മണിയാറംകുടി സ്വദേശിനി (44). ഭര്ത്താവിനും മകനോടുമൊപ്പം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
3.ജൂണ്‍ 9 ന് തമിഴ്നാട് കാഞ്ചിപുരത്ത് നിന്നുമെത്തിയ മൂലമറ്റം സ്വദേശി (26). കാഞ്ചിപുരത്ത് നിന്ന് കൊച്ചിക്ക് ബസിനും അവിടെ നിന്നും ടാക്സിയില്‍ മൂലമറ്റത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (57). കൊച്ചിയില്‍ നിന്നും തൊടുപുഴ വരെ കെഎസ്ആര്ടിസിക്കും അവിടെ നിന്ന് വണ്ടിപ്പെരിയാറിന് ടാക്സിയില്‍ ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം വണ്ടിപ്പെരിയാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
5 & 6. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നുമെത്തിയ 35 വയസ്സുകാരായ കരുണാപുരം സ്വദേശികള്‍. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ രാജാക്കാടെത്തി സ്വകാര്യ സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ഇന്ന് നെഗറ്റീവ് ആയവര്‍-2
1. ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ 3 ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിനി.
2. തമിഴ്നാട് തേനിയില്‍ നിന്നെത്തി ജൂണ്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച കുമളി സ്വദേശിനി.
- Log in to post comments