Skip to main content

ലൈഫ് മിഷന്‍: പാര്‍പ്പിട നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുു

    ലൈഫ്മിഷന്‍  പദ്ധതിപ്രകാരം അര്‍ഹരായവര്‍ക്കെല്ലാം വീട് നിര്‍മ്മിച്ചു നല്‍കാനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുു.  പദ്ധതിപ്രകാരം ജില്ലയില്‍ 4474 വീടുകളാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘ'ങ്ങളിലുള്ളത്.  ഇതില്‍ 2445 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണത്തിന്റെ അന്തിമഘ'ത്തിലാണ്. 637 വീടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.  ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെ വിവിധ ഘ'ത്തിലാണ്.  ആകെ വീടുകളില്‍ 1030 എണ്ണം പ'ികജാതി വകുപ്പിന്റെയും 1575 എണ്ണം പ'ികവര്‍ഗ്ഗ വകുപ്പിന്റെയും രണ്ടെണ്ണം മൈനോറിറ്റി വകുപ്പിന്റെയും 1001 എണ്ണം 'ോക്ക് പഞ്ചായത്തുകളുടെയും 853 എണ്ണം ഗ്രാമപഞ്ചായത്തുകളുടെയും 13 എണ്ണം മുന്‍സിപ്പാലിറ്റികളുടെയും നേതൃത്വത്തിലുള്ളതാണ്.  വീട് നിര്‍മ്മാണത്തിനായി 4.94 കോടി രൂപയാണ് ചെലവഴിച്ചി'ുള്ളത്.

date