Skip to main content

കെട്ടിട നിര്‍മാണത്തൊഴിലാളികളുടെ പെന്‍ഷന്‍ മസ്റ്ററിങ് 29 മുതല്‍

 

 

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യാത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയുളള മസ്റ്ററിങ് പരാജയപ്പെട്ടവര്‍ അക്ഷയയില്‍ നിന്നുളള രസീതും ലൈഫ് സര്‍ട്ടിഫിക്കറ്റും ജില്ലാ കാര്യാലയത്തില്‍ നല്‍കണം. ഹോട്ട് സ്പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഉളളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്ന തീയതി മുതല്‍ ഒരാഴ്ചകാലയളവില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-254687

date