Post Category
ബീഡി-ചുരുട്ട് തൊഴിലാളികളുടെ പെന്ഷന് മസ്റ്ററിങ് 29 മുതല്‍
കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് ലഭിക്കുന്ന നാളിതുവരെ പെന്ഷന് മസ്റ്ററിങ് നടത്താത്ത അര്‍ഹതയുളള ഗുണഭോക്താള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണം. ഇത്തരത്തിലുളള ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ അക്ഷയകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മസ്റ്ററിങ് പരാജയ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 22 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0497-2706133.
date
- Log in to post comments