ജി എസ് ടി; സന്ദേശ തുണിസഞ്ചികള്‍ വിതരണം ചെയ്തു
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ബില്‍ പ്രോല്‍സാഹന സന്ദേശങ്ങള്‍ ആലേഖനം ചെയ്ത തുണിസഞ്ചികള്‍ വിതരണം ചെയ്തു. തുണി സഞ്ചികള്‍ എ ഡി എം ഇ പി മേഴ്സിക്ക് കൈമാറി സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ആര് ഇ ശ്രീവത്സ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബില്‍ ചോദിച്ച് വാങ്ങുക, നികുതി നമ്മുടെ നാടിന്റെ പുരോഗതിക്ക്, സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി രേഖപ്പെടുത്തിയ ബില്‍ ചോദിച്ച് വാങ്ങുക, നമ്മുടെ നികുതിപ്പണം വികസന പ്രവര്‍ത്തനങ്ങളായി നമ്മളിലേക്ക് തന്നെ തിരികെയെത്തുന്നു തുടങ്ങിയ സന്ദേശങ്ങളാണ് തുണി സഞ്ചിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യുട്ടി കമ്മീഷണര്‍മാരായ സി എം സുനില്‍കുമാര്‍, കെ പി ജയരാജന്, അബ്ദുള്‍ റഹൂഫ്, എം ശോഭ, മാനേജര്‍ പി പ്രദീപന്, ഹരിത കേരള മിഷന് കോ- ഓര്‍ഡിനേറ്റര്‍ ഇ കെ സോമരാജന് എന്നിവര്‍ പങ്കെടുത്തു
- Log in to post comments