Post Category
വനിതാ കമ്മീഷന്‍ കേസെടുത്തു
എറണാകുളം ജില്ലയിലെ പോത്താനിക്കാട്ട് വൃദ്ധയെ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതിലും ഐരാപുരത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനികളെ സഹപാഠികള്‍ അപമാനിച്ചതിലും വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
പല്ലാരി മംഗലം കൂവള്ളൂര്‍ നത്തുകണ്ണിയിലാണ് എണ്‍പത്ത് വയസ്സുള്ള ബ്രിജിതിനെ വീട്ടില്‍ പൂട്ടിയിട്ടിരുന്നത്. വിവാഹിതരായ മകനും മകളും വേറെ വീടുകളിലാണ്. കഴിഞ്ഞ ദിവസം പോലീസ് മകളെ വിളിച്ചുവരുത്തി വൃദ്ധയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ആര്‍.ഡി.ഒ ഇടപെട്ട് വൃദ്ധയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കമ്മീഷനംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശിച്ചു.
ഹോളി ആഘോഷിച്ച പെണ്‍കുട്ടികളെയാണ് ഐരാപുരത്ത് സഹപാഠികള്‍ അപമാനിച്ചത്. ഈ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
date
- Log in to post comments