ജില്ലയിൽ ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അഞ്ചുപേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കൂടാതെ ജില്ലയിൽ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
1. അബുദാബിയിൽനിന്ന് 27/6 ന് കൊച്ചിയിലെത്തി അങ്കമാലി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച 58 വയസുള്ള ആലപ്പുഴ സ്വദേശി
2. മുംബൈയിൽ നിന്നും വിമാന മാർഗം 24/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുഹമ്മ സ്വദേശിയായ യുവാവ്.
3. ഗുവാഹട്ടിയിൽ നിന്നും 14/6 ന് വിമാനമാർഗം കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.
4. ബഹറിനിൽ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ്.
5. ദമാമിൽ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള ചെറിയനാട് സ്വദേശി.
6. കുവൈറ്റിൽ നിന്നും 18/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കായംകുളം സ്വദേശിയായ യുവാവ്.
7. ദമാമിൽ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മാവേലിക്കര സ്വദേശി.
8. മുംബൈയിൽനിന്നും ട്രെയിൻ മാർഗം 26/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന എടത്വാ സ്വദേശിയായ യുവാവ്
9. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കായംകുളം മാർക്കറ്റിൽ നിന്നും മത്സ്യം ശേഖരിച്ച് KL-31 7132 എന്ന ആപ്പേ മിനി ഗുഡ്സ് കാരിയറിൽ കുറത്തികാട് ജംഗ്ഷനു സമീപം മത്സ്യക്ക ച്ചവടം നടത്തിയിരുന്ന ആളാണ്.
ഏഴുപേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടാതെ ഇന്നലെ കൊല്ലത്തെ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കേ കോവിഡ് സ്ഥിരീകരിച്ച 65 വയസ്സുള്ളയാൾ കായംകുളം സ്വദേശിയാണ്.
ഇദ്ദേഹമുൾപ്പെടെ ആകെ176 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്ന് ആർക്കും തന്നെ രോഗമുക്തിയില്ല ആകെ 124 പേർ രോഗമുക്തരായി.
- Log in to post comments