Skip to main content
മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്ത പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍

    ഹോസ്റ്റല്‍ കെട്ടിടം മൂന്നു നിലകളിലായി   3.48 കോടി രൂപ ചെലവില്‍  

   മൂന്നു നിലകളിലായി 2394 ചതുരശ്രമീറ്ററില്‍ പണി പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ കെട്ടിടത്തിന് 3.48 കോടി രൂപയാണ് ചെലവഴിച്ചത്. ഓരോ നിലയിലും നാലു വീതം ഡോര്‍മിറ്ററികളും രണ്ടു വീതം വലിയ മുറികളുമാണ്. സ്‌കൂള്‍ ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, മെസ് ഹാള്‍, സ്‌കൂള്‍ ചുറ്റുമതില്‍ എന്നിവയുടെ അറ്റകുറ്റപ്പണി, മെയിന്റനന്‍സ് പെയിന്റിങ് എന്നിവയ്ക്ക് 50 ലക്ഷം രൂപ, സ്‌കൂള്‍ സെക്യൂരിറ്റി ക്യാബിന്‍, ഓഫീസ് ടോയ്‌ലറ്റ് എന്നിവയ്ക്ക് 6.5 ലക്ഷം രൂപ, സ്‌കൂള്‍ ഹോസ്റ്റല്‍ ഫ്‌ളോറിംഗിന് 15 ലക്ഷം രൂപ, ഹോസ്റ്റലിന് മുകളില്‍ മേല്‍ക്കൂര നിര്‍മ്മാണത്തിന് എട്ടു ലക്ഷം രൂപ ഉള്‍പ്പെടെ 82,60,000 രൂപ നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 27,50,000 രൂപയ്ക്കാണ് റിക്രിയേഷന്‍ ഹാള്‍ പൂര്‍ത്തിയാക്കിയത്. 

date