Skip to main content

എസ്.എസ്.എൽ.സി: 98.93 ശതമാനം വിജയം നേടി തൃശൂർ ജില്ല; നൂറുമേനി നേടി 155 സ്‌കൂളുകൾ

എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയ്ക്ക് 98.93 ശതമാനം വിജയം. ജില്ലയിലെ 155 സ്‌കൂളുകൾ നൂറുമേനി വിജയം നേടി.
ജില്ലയിൽ പരീക്ഷ എഴുതിയ 35147 വിദ്യാർഥികളിൽ 34771 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ 17509 പേർ ആൺകുട്ടികളും 17262 പേർ പെൺകുട്ടികളുമാണ്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ-99.43. 10605 പേർ (5395 ആൺ, 5210 പെൺ) പരീക്ഷയെഴുതിയതിൽ 10545 പേർ (5347 ആൺ, 5198 പെൺ) വിജയിച്ചു. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 10042 പേർ (5015 ആൺ, 5027 പെൺ) പരീക്ഷയെഴുതിയതിൽ 9966 പേർ (4974 ആൺ, 4992 പെൺ) വിജയിച്ചു-99.24 ശതമാനം. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14500 പേർ (7386 ആൺ, 7114 പെൺ) പരീക്ഷയെഴുതി 14260 പേർ (7188 ആൺ, 7072 പെൺ) വിജയിച്ചു-98.34 ശതമാനം.
ജില്ലയിൽ 3416 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇവരിൽ 1002 പേർ ആൺകുട്ടികളും 2414 പേർ പെൺകുട്ടികളുമാണ്. ഇതിൽ 379 പേർ സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ളവരാണ്. 2478 പേർ എയ്ഡഡ് വിദ്യാർഥികളും 559 പേർ അൺ എയ്ഡഡ് വിദ്യാർഥികളുമാണ്. തൃശൂർ വിദ്യാഭ്യാസ ജില്ല- 1095, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല- 1402, ചാവക്കാട് വിദ്യാഭ്യാസജില്ല- 919 എന്നിങ്ങനെയാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്.
155 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. സർക്കാർ തലത്തിൽ 35, എയ്ഡഡ് തലത്തിൽ 88, അൺ എയ്ഡ്ഡ് തലത്തിൽ 32 എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാലയങ്ങളുള്ളത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലാണ്-60. ഇതിൽ 16 എണ്ണം ഗവ. സ്‌കൂളുകളും 36 എണ്ണം എയ്ഡഡും എട്ടെണ്ണം അൺ എയ്ഡഡുമാണ്. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 52 (ഒമ്പത് സർക്കാർ, 35 എയ്ഡഡ്, എട്ട് അൺ എയ്ഡഡ്), ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 43 (10 സർക്കാർ, 17 എയ്ഡഡ്, 16 അൺ എയ്ഡഡ്) എന്നിങ്ങനെയാണ് നൂറ് മേനി വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണം.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷ രണ്ടു ഘട്ടങ്ങളിലായാണ് നടത്തിയത്. ആദ്യഘട്ട പരീക്ഷ 2020 മാർച്ച് 10 മുതൽ 19 വരെയും, രണ്ടാംഘട്ട പരീക്ഷ 2020 മേയ് 26 മുതൽ 28 വരെയുമാണ് നടന്നത്. ഐ.റ്റി. പരീക്ഷ 2020 ഫെബ്രുവരി 24 മുതൽ മാർച്ച് അഞ്ച് വരെ നടത്തി. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം 56 കേന്ദ്രങ്ങളിലായി രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തീകരിച്ചത്. 2020 മേയ് 18 മുതൽ 22 വരെയും ജൂൺ നാലു മുതൽ 19 വരെയും.

date