Skip to main content

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെ

 

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഫിനാലെ മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും.

പി.എന്‍.എക്‌സ്.813/18

date