Post Category
പൊതു ഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠന സഹായി ബ്ലോക്ക്തല ഉത്ഘാടനം
സമഗ്ര ശിക്ഷ കേരള പൊതു ഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് പഠന സഹായി ( ടി.വി.) സ്ഥാപിക്കുന്നതിന്റെ പന്തളം ബ്ലോക്ക്തല ഉത്ഘാടനം ചേരിക്കല്‍ അങ്കണവാടിയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ.സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനി ല്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാധാ രാമചന്ദ്രന്, ലസിത ടീച്ചര്‍, കൗണ്‍സിലര്‍ ഷാ എ. കോടാലിപറമ്പ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു, പന്തളം ബി.പി.ഒ.പ്രകാശ് എന്നിവര്‍ സംസാരിച്ചു. പന്തളം നഗരസഭ, പന്തളം തെക്കേക്കര പഞ്ചായത്ത്, തുമ്പമണ്‍ എന്നീ പ്രദേശങ്ങളിലെ അങ്കണവാടികള്‍, ലൈബ്രറികള്‍, സ്പോര്‍ട്ട് സ്കൂളുകള്‍, തുമ്പമണ്‍ യുപിഎസ് എന്നീ കേന്ദ്രങ്ങളിലായി 13 ടി വി കള്‍ സ്ഥാപിക്കും.
date
- Log in to post comments