Skip to main content

 ഭക്ഷ്യധാന്യ വിതരണം: എ.ഏ.വൈ.വിഭാഗത്തിന്  30 കിലൊ അരിയും അഞ്ച് കിലൊ ഗോതമ്പും സൗജന്യം

     ഭക്ഷ്യഭദ്രതാ നിയമത്തോടനുബന്ധിച്ചുളള മാര്‍ച്ചിലെ ഭക്ഷ്യധാന്യവിതരണത്തില്‍  എ.ഏ.വൈ.വിഭാഗത്തിന് കാര്‍ഡൊന്നിന് 30 കിലൊ അരിയും അഞ്ച് കിലൊ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.    മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിലെ രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണപദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും രണ്ട് കിലൊ അരി വീതം കിലോക്ക് രണ്ടു രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിലെ ഓരോ കാര്‍ഡിനും  പരമാവധി മൂന്ന് കിലോ  ഫോര്‍ട്ടിഫൈഡ് ആട്ട  ലഭ്യതയനുസരിച്ച് 15 രൂപ നിരക്കില്‍ ലഭിക്കും. 
    രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗക്കാര്‍ക്ക് കാര്‍ഡിന്  അഞ്ച് കിലൊ ഭക്ഷ്യധാന്യം (അരി കി.ലോയ്ക്ക് 8.90 രൂപ നിരക്കിലും, ഗോതമ്പ് കിലോയ്ക്ക് 6.70 രൂപ നിരക്കിലും ലഭിക്കും). കൂടാതെ ഓരോ കാര്‍ഡിനും പരമാവധി മൂന്ന് കിലോ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയനുസരിച്ച് കിലോയ്ക്ക് 15 രൂപ  നിരക്കില്‍ ലഭിക്കും.    വൈദ്യുതിയുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് അര  ലിറ്ററും വൈദ്യുതിയില്ലാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ ലഭിക്കും.  വില്‍പ്പന വില പ്രത്യേകം അറിയിക്കുന്നതാണ്.
    
പൊതുവിതരണം സംബന്ധിച്ച പരാതികള്‍ 1800..425..1550, 1967 എന്ന ടോള്‍ ഫ്രീ നമ്പറുകളിലോ, ജില്ലാ സപ്ലൈ ഓഫീസിലോ (0491-2505541)ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാം. അതാത് നമ്പറുകള്‍ താഴെ കൊടുക്കുന്നു.
ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്    -    04922-222325
ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്        -    04923.222329
മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസ്    -    04924.222265
ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ്    -    0466.2244397
പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ്    -    0491.2536872
പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസ്        -    0466.2970300

date