ഓണത്തിന് ഒരു മുറം പച്ചക്കറി; കണ്ണൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ കണ്ണൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു. പാപ്പിനിശ്ശേരി ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കറിലധികം ഭൂമിയിലാണ് കൃഷി നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ നാരായണണ് തൈകള്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നിന് കുടുംബങ്ങള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും പ്രസിഡണ്ട് നിര്‍വ്വഹിച്ചു.
കാലവര്‍ഷം മൂലം മണ്ണൊലിപ്പ് ഉണ്ടാവുന്നതിനാല്‍ മണ്ണ് ഉയര്‍ത്തി കെട്ടിയാണ് പച്ചക്കറി തൈകള്‍ നട്ടത്. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നഴ്സറിയിലാണ് തൈകള്‍ ഉല്പാദിപ്പിച്ചത്. ഇളവന്‍, വഴുതന, പടവലം തുടങ്ങിയ പച്ചക്കറികളാണ് നട്ടത്. മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്കാണ് വിത്ത് പായ്ക്കറ്റുകള്‍ നല്‍കുന്നത്.
പാപ്പിനിശ്ശേരി ഖാദി ബോര്‍ഡില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം സി ഷാഫി, കണ്ണൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി പി ജോണ്‍, പാപ്പിനിശ്ശേരി കൃഷി ഓഫീസര്‍ പ്രസന്നന്, ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments