കണ്ണൂര്‍ അറിയിപ്പുകള് 07-07-2020
കൊവിഡ്-19 ധനസഹായം:
അപേക്ഷ ഉടന്‍ സമര്‍പ്പിക്കണം
കൊവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള 1000 രൂപ ആശ്വാസ ധനസഹായത്തിന് ഇതുവരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്ത 2020 മാര്‍ച്ച് വരെ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള സജീവ അംഗങ്ങള്‍ ഉടന്‍ peedika.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2706806.
ഗതാഗതം നിരോധിച്ചു
ഒഴക്രോം കുഞ്ഞരയാലിന് സമീപം കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 10 മുതല്‍ 21 ദിവസത്തേക്ക് വെള്ളിക്കീല്‍ വഴിയുള്ള ഗതാഗതം നിരോധിച്ചു. മൊറാഴ സെന്ററിലേക്കുള്ള വാഹനങ്ങള്‍ ചിത്ര സ്റ്റോപ്പ് - കുട്ടച്ചേരി - മൊറാഴ ഹൈസ്കൂള്‍ റോഡ് വഴിയും വെള്ളിക്കീല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചിത്ര സ്റ്റോപ്പ് - മൊറാഴ ഹൈസ്കൂള്‍ കുഞ്ഞരയാല്‍ വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വര്‍ക്കായി നടപ്പിലാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ കവിയരുത്. കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര് അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036.
ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) ജില്ലാ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ എം എസ് ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്മെന്റ്), എം ബി എ (മാര്‍ക്കറ്റിംഗ്) യോഗ്യതയുള്ളവരും ജൂണ്‍ ഒന്നിന് 45 വയസ് കവിയാത്തവരുമായിരിക്കണം. ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 16 ന് വൈകിട്ട് അഞ്ച് മണിക്കകം safnoknr@gmail.com ലേക്ക് അപേക്ഷ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0497 2732487.
പി എന്‍ സി/2191/2020
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കല്ല്യാശ്ശേരി അഡീഷണല്‍ കാര്യാലയ പരിധിയിലെ ചെറുതാഴം, മാട്ടൂല്‍, മാടായി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ എസ് എസ് എല്‍ സി/തത്തുല്യ യോഗ്യത പാസായവരും ഹെല്‍പ്പര്‍ എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. എസ് എസ് എല്‍ സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷയുടെ മാതൃക കല്ല്യാശ്ശേരി അഡീഷണല്‍ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും ലഭിക്കും. ജൂലൈ 24 ന് വൈകിട്ട് അഞ്ച് മണിക്കകം കല്ല്യാശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ്, എരിപുരം, പി ഒ പഴയങ്ങാടി, 670303 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2930190.
തലശ്ശേരി താലൂക്ക് ഓണ്‍ലൈന്‍
പരാതിപരിഹാര അദാലത്ത് ജൂലൈ 18ന്
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന തലശ്ശേരി താലൂക്ക്തല പരാതിപരിഹാര അദാലത്ത് ജൂലൈ 18ന് ഓണ്‍ലൈനായി നടക്കും.
പൊതുജനങ്ങള്‍ക്ക് ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി വരെ അക്ഷയ കേന്ദ്രം മുഖേന ഇ-ആപ്ലിക്കേഷനിലൂടെയോ thalasserytalukppa@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പരാതി സമര്‍പ്പിക്കുന്നവര്‍ പേര്, വിലാസം, വില്ലേജ്, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത പരാതികളും റേഷന്‍ കാര്‍ഡ്, എല്‍ആര്‍എം കേസുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. പരാതിക്കാര്‍ക്ക് അദാലത്ത് ദിവസം നിശ്ചയിക്കപ്പെട്ട സമയത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതി അവതരിപ്പിക്കാവുന്നതാണ്.
റേഷന്‍ കാര്‍ഡിലെ മാറ്റം;
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, കാര്‍ഡുടമയെ മാറ്റുന്നത് എന്നീ അപേക്ഷകള്‍ ഒഴികെ റേഷന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുളള മറ്റ് എല്ലാ അപേക്ഷകള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യഥാസമയം സ്വീകരിക്കുകയും തൊട്ടടുത്ത മാസം റേഷന്‍ വാങ്ങുന്നതിന് മുമ്പായി റേഷന്‍ കാര്‍ഡുകളില്‍ അപ്ഡേറ്റ് ചെയ്യുന്നതുമാണ്
- Log in to post comments