Post Category
പൊരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും: ജാഗ്രത പാലിക്കണം
ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് (ജൂലൈ 8) രാവിലെ 7.30 ന് തുറക്കും. 18 അടിയാണ് സ്ലൂയിസ് ഗേറ്റ് ഉയർത്തുക. തൽഫലമായി 200 ക്യൂമെക്സ് ജലം ചാലക്കുടിപുഴയിലേക്ക് ഒഴുകും. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.
date
- Log in to post comments