Skip to main content

റിസർച്ച് സയന്റിസ്റ്റ് / അസിസ്റ്റന്റ് ഒഴിവ്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ ഐസിഎംആർ പദ്ധതിയുടെ കീഴിലുള്ള വിആർഡിഎൽ ലബോറട്ടറിയിലേക്ക് റിസർച്ച് സയന്റിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്ക്/ബി.ഇ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഒന്നാം ക്ലാസ്സിലുളള ബിരുദാനന്തരബിരുദം അല്ലെങ്കിൽ എംഎസ്‌സിയും പിഎച്ച്ഡിയും ആണ് യോഗ്യത. ബിരുദാനന്തരബിരുദമാണ് റിസർച്ച് അസിസ്റ്റന്റിന്റെ യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം establishment.gmcstsr@gmail.com എന്ന ഇമെയിലേക്ക് ജൂലൈ 8 വൈകീട്ട് 5 മണിക്കകം അയ്ക്കണം. അപേക്ഷാഫോമുകൾ www.gmctsr.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്. ഫോൺ: 0487 2200313, 2200317

date