സുമേധ സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സുമേധ സിവിൽ സർവീസ് അക്കാദമി, കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കയ്പമംഗലം മണ്ഡലത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സുമേധയുടെ കീഴിലുളള സ്ഥാപനമാണ് സിവിൽ സർവീസ് അക്കാദമി. ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന സുമേധയുടെ മൂന്നാമത് ഫൗണ്ടേഷൻ ബാച്ചുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈൻ ക്ലാസ്സുകളാവും നടക്കുക. ഹൈസ്ക്കൂൾ - ഹയർസെക്കന്ററി, യു.ജി-പി.ജി എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കാണ് പ്രവേശനം. ജൂലൈ 25ന് നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവിൽ സർവീസ് പരിശീലനത്തിന് അവസരം ലഭിക്കും. http://sumedha.org.in/exam എന്ന വെബ്സൈറ്റ് മുഖേന വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ വിശദമായ നോട്ടിഫിക്കേഷനും സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോൺ: 9496347528, 8606623905.
- Log in to post comments