Post Category
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പേരാമ്പ്ര പഞ്ചായത്തിലെ പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എം.റീന വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവ കൈമാറി. 19 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി പ്രകാരം ഉപകരണങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, സുരേന്ദ്രന്‍ മാഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments