Skip to main content

ആയുധ ലൈസന്‍സ്: ഡാറ്റാബേസില്‍ മാര്‍ച്ച് 31 വരെ വിവരങ്ങള്‍ ചേര്‍ക്കാം

 

കൊച്ചി: 2016 ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന ആയുധ ചട്ടങ്ങള്‍ 2016 പ്രകാരം, നാഷണല്‍ ഡാറ്റാ ബേസില്‍ അവരവരുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി. 2017 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് യൂണിക് ഐഡിന്റിഫിക്കേഷന്‍ നമ്പര്‍ കരസ്ഥമാക്കാത്തവരുടെ ആയുധ ലൈസന്‍സ് അസാധുവായതായി കണക്കാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഈ അവസരം ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയാതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡാറ്റാബേസില്‍ ചേര്‍ക്കാനുളള സമയം മാര്‍ച്ച് 31 വരെ നീട്ടി. ഇനിയും യു.ഐ.എന്‍ ലഭിക്കാത്ത ആയുധ ലൈസന്‍സികള്‍ മാര്‍ച്ച് 15-ന് മുമ്പ് ബന്ധപ്പെട്ട താലൂക്കുകളിലോ കളക്ടറേറ്റിലോ ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കണം.

date