Skip to main content

കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഒമ്പതിന് പുനരാരംഭിക്കും

 

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ കാരണം നിർത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച  പുനരാരംഭിക്കും. 

ജൂലൈ ആറിന് നടക്കാനിരുന്ന വിൻവിൻ - ഡബ്ലിയു 572 നറുക്കെടുപ്പ് ഒമ്പതിന് നടക്കും.

ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി എസ്.എസ് 217 പത്തിന് നടക്കും. എട്ടിന് നറുക്കെടുക്കാനിരുന്ന അക്ഷയ എ.കെ 453 പതിനൊന്നിന് നടക്കും. ഒമ്പതിന് നടക്കാനിരുന്ന കാരുണ്യ പ്ലസ് കെ.എൻ 324 പന്ത്രണ്ടിന് നറുക്കെടുക്കും. 10 ന് നടക്കാനിരുന്ന നിർമ്മൽ എൻ. ആർ 181 ന്റെ നറുക്കെടുപ്പ് 19 ന് നടക്കും. 11 ന് നടക്കാനിരുന്ന കാരുണ്യ കെ.ആർ 456 ന്റെ നറുക്കെടുപ്പ് 26 നാണ്.

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോർക്കി ഭവനിൽ നിന്ന് നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങൽ ഗവ: ബി.എച്ച്.എസിലാണ് ഈ നറുക്കെടുപ്പുകൾ നടക്കുക.

 

പി.എൻ.എക്സ്. 2419/2020

date