Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലയിലെ സര്‍ക്കാര്‍,  എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ഒന്ന് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം. സ്‌കൂള്‍ മേധാവികളുടെ ബാങ്ക് പാസ്ബുക്കിന്റെ  പകര്‍പ്പ്, കുട്ടികളുടെ ലിസ്റ്റ് എന്നിവ സഹിതം ജൂലൈ 15 ന് മുമ്പ് പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസില്‍ അപേക്ഷിക്കണം.
ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഇ-ഗ്രാന്‍ഡ്‌സ് പോര്‍ട്ടല്‍ മുഖേന വിതരണം ചെയ്യും. രണ്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്‌കൂള്‍ മേധാവികള്‍ www.egrantz.kerala.gov.in  വഴി പട്ടികവര്‍ഗ വികസന വകുപ്പിന് ലഭ്യമാക്കണമെന്ന് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1826/2020)
 

date